പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് 24.04.2023, 25.04.2023 തീയതികളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
24.04.2023 തീയതിയിലെ ഗതാഗത നിയന്ത്രണം
1. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി 8 മണി വരെ പശ്ചിമ കൊച്ചി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി തേവര കുണ്ടന്നൂർ വൈറ്റില വഴിയും, ഇടക്കൊച്ചി അരൂർ വഴിയും എൻഎച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്.
2. ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 മണി വരെ പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല വാഹനങ്ങൾ BOT ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവരഫറി വഴി കുണ്ടന്നൂർ വൈറ്റില വഴി പോകേണ്ടതാണ്
3. തേവര ഫെറി ഭാഗത്ത് നിന്ന് ഭാഗത്തുനിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി 8 മണി വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
4 എറണാകുളത്തു നിന്ന് പശ്ചിമ കൊച്ചിയിലേക്കു പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ അരൂർ വഴി പോകേണ്ടതാണ്
5. പള്ളിമുക്ക് ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞു കടവന്ത്ര, വൈറ്റില വഴി പോകേണ്ടതാണ്.
6. മറൈൻഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ BTH ൽ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്
7. എറണാകുളം ഭാഗത്തുനിന്ന് പശ്ചിമ കൊച്ചിയിലേക്ക് പോകുന്ന സർവീസ് ബസുകൾ പള്ളിമുക്കിൽ നിന്ന് തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയിലേക്ക് എത്തി കുണ്ടന്നൂർ വഴി പോകേണ്ടതാണ്
25.04.2023 തീയതിയിലെ ഗതാഗത നിയന്ത്രണം
1. രാവിലെ എട്ടുമണി മുതൽ 10. 00 മണി വരെ തേവര ഭാഗത്തുനിന്നും പശ്ചിമ കൊച്ചി, ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല വാഹനങ്ങൾ തേവര ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് തേവര വിഭാഗത്തേക്ക് പോകേണ്ടതാണ്
2. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ BOT ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.
പാർക്കിംഗ്
1. തൃശ്ശൂർ ഭാഗത്തുനിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്നർ റോഡ്,കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
2. ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്ഷനിൽ ആളുകളെ ഇറക്കിയശേഷം തേവരഫറി BOT ഈസ്റ്റ് റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലും റോഡ് ഷോയിലും പങ്കെടുക്കുന്നവരെ പ്ലാസ്റ്റിക് ബോട്ടിലുകളുമായോ, ബാഗുകളുമായോ, ഭക്ഷണ വസ്തുക്കളുമായോ സമ്മേളന സ്ഥലത്തോ, റോഡ് ഷോയിലോ പ്രവേശിപ്പിക്കുന്നതല്ല.