എന്റെ കേരളം പ്രദര്‍ശന വിപണന മേള നഗരിയെ ആദ്യ ദിവസം സംഗീത സാന്ദ്രമാക്കാന്‍ ‘ഏക് ജാ ഗലാ’ ലൈവ് മ്യൂസിക് സംഘമെത്തും. കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂള്‍ മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ് വൈകീട്ട് 6.30 ന് ഏക് ജാ ഗലാ ലൈവ് മ്യൂസിക് ഫെസ്റ്റ് അരങ്ങേറുക. പ്രമുഖ ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്‍, സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഇഷാന്‍ ദേവ്, സംഗീതജ്ഞരായ വിപിന്‍ സേവ്യര്‍, ആബിദ് അന്‍വര്‍, നീതു ഫൈസല്‍, അല്‍ സമദ്, സാംസണ്‍ സില്‍വ, രാജേഷ് കൃഷ്ണ എന്നിവര്‍ ലൈവ് മ്യൂസിക് ഫെസ്റ്റ് നയിക്കും. മേളയുടെ ഭാഗമായി ഏപ്രില്‍ 30 വരെ 7 ദിവസവും സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഇശല്‍ നൈറ്റ്, സോള്‍ ഓഫ് ഫോക്ക്- അതുല്‍ നറുകര സംഘം, കൊച്ചിന്‍ കലാഭവന്‍ മെഗാ ഷോ, അക്രോബാറ്റിക് ഷോ, ഉണര്‍വ്വ് നാട്ടുത്സവം, ഗസല്‍ മാന്ത്രികന്‍ ഷഹബാസ്, തുടിതാളം, ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും.
