സംസ്ഥാന നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഏപ്രില്‍ 26നു രാവിലെ 11ന് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്മേല്‍ തദ്ദേശസ്വയംഭരണം, ആരോഗ്യകുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം, ജയില്‍, സൈനികക്ഷേമം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മുതിര്‍ന്ന പൗരന്മാരില്‍ നിന്നും വയോജനസംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്യും.
സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കും യോഗത്തില്‍ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതി രേഖാ മൂലം സമര്‍പ്പിക്കാം.