സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ ഇടുക്കി-പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സിറ്റിങ് നടത്തും. ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പരാതികള്‍ പരിഗണിക്കും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ അബ്രഹാം മാത്യൂവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും.

രാവിലെ ഒമ്പതിനു സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങില്‍ ഹാജരാകുന്നതിനായി നോട്ടീസ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃത്യ സമയത്ത് എത്തണം.