കേരള പബ്ലിക് സർവീസ് കമ്മീഷനിലേക്കു സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു നിരീക്ഷിക്കുന്നതിനും ചുരുക്കപ്പട്ടികകളുടെ വലിപ്പം നിർണയിക്കുന്നതിനുമായി സർക്കാർ രൂപീകരിച്ച സമിതി പുനഃസംഘടിപ്പിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
(ഉത്തരവ്: നം. G.O.(Ms)No 8/2023/P&ARD) സമിതിയുടെ ചെയർമാനായിരുന്ന പി.എസ്.സി. അംഗം സി. സുരേശൻ സർവീസിൽനിന്നു വിരമിച്ച സാഹചര്യത്തിലാണു തീരുമാനം. പി.എസ്.സിയുടെ സീനിയർ മോസ്റ്റ് അംഗം ഡോ. എസ്. ശ്രീകുമാർ ആണ് സമിതി ചെയർമാൻ പി ആൻഡ് എ.ആർ.ഡി,പൊതുഭരണ വകുപ്പുകളുടെ സെക്രട്ടറിമാരോ അവരുടെ പ്രതിനിധികളോ, ന്യൂഡൽഹി റസിഡന്റ് കമ്മിഷണർ,പി.എസ്.സി. ജി.ആർ, ഡി.ആർ. വകുപ്പുകളുടെ ജോയിന്റ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളാണ്. സമിതി അംഗംകൂടിയായ കേരള പി.എസ്.സി.(റിക്രൂട്ട്മെന്റ് 1)അഡീഷണൽ സെക്രട്ടറിയാണു കൺവീനർ.