പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏപ്രില്‍ 26, 27 തീയ്യതികളില്‍ ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളില്‍ ദേശീയ പതാക പാതി താഴ്ത്തികെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. ഇക്കാര്യം സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.