മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനവും പൊതുസമൂഹത്തിന്റെ ക്ഷേമവും ഉറപ്പവരുത്തുന്നതിനും നിയമസഭയുടെ പ്രവർത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടിക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ 2022ലെ മാധ്യമ അവാർഡ് വിതരണം ഏപ്രിൽ 27 ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച സമിതി ഇറിക്കിയിട്ടുള്ള കൈപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. വൈകീട്ട് 3ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് പരിപാടി.