വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനും വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനസൗഹൃദസദസ് ഇന്ന് (ഏപ്രില്‍ 27) രാവിലെ 9.30 മുതല്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും വൈകിട്ട് 3.30 മുതല്‍ പുനലൂരിലെ ചെമ്മന്തൂര്‍ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററിലുമായി നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി എന്നിവരാണ് മുഖ്യാതിഥികള്‍.
രണ്ട് ഘട്ടങ്ങളായാണ് വനസൗഹൃദ സദസ്. രാവിലെ 11നും വൈകീട്ട് 4.30നുമായി നടക്കുന്ന പൊതുയോഗത്തിന് മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. പത്തനാപുരത്ത് നടക്കുന്ന പരിപാടിയില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയും പുനലൂരില്‍ പി എസ് സുപാല്‍ എം എല്‍ എയും അധ്യക്ഷനാകും.
എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബി സുജാത, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ആനന്ദവല്ലി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ദക്ഷിണ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ സഞ്ജയന്‍ കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.