പന്മന ഗ്രാമപഞ്ചായത്തില്‍ ചെടിച്ചട്ടി, വളം, പച്ചക്കറി തൈ എന്നിവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 2021 -22 വാര്‍ഷിക പദ്ധതിയിലെ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതു കുട്ടന്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കൊച്ചറ്റയില്‍ റഷീന, സുകന്യ, പഞ്ചായത്ത് അംഗങ്ങളായ ലെന്‍സി ലിയോണ്‍, ജയചിത്ര ഷംനാ റാഫി, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
