കൊയിലാണ്ടി നഗരസഭയിൽ 2022 – 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കാലിത്തീറ്റ വിതരണം ചെയ്തു. കാലിത്തീറ്റ വിതരണോദ്ഘാടനം നടേരി ക്ഷീരോൽപ്പാദക സഹകരണ സംഘം വൈദ്യരങ്ങാടി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ പി സുധ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം കന്നുകുട്ടികൾക്ക് 18 മാസത്തേക്ക് കാലിത്തീറ്റ ലഭ്യമാവും. ചടങ്ങിൽ വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു, നടേരി ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറി നസീറ, എ എഫ് ഒ പി ആർ മോഹനൻ എന്നിവർ സംസാരിച്ചു.