മണ്ണൂർ കടലുണ്ടി ചാലിയം റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മണ്ണൂർ മുതൽ ചാലിയം വരെ 87 സൗരോർജ വിളക്കുകളാണ് സ്ഥാപിക്കുക. 7 മീറ്റർ ഉയരമുളള പോസ്റ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത്.

45.54 കോടിരൂപ ചെലവഴിച്ച് പൂർത്തീകരിച്ച റോഡ് കഴിഞ്ഞ മാസമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. റോഡിൽ ആവശ്യമായ വെളിച്ചമില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തെരുവു വിളക്ക് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.