മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയത്തിലേക്ക് കാലിക്കറ്റ് സൈബർ സിറ്റി റോട്ടറി ക്ലബ്ബ് പമ്പ് സെറ്റ് സംഭാവന നൽകി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജലീൽ എടത്തിലിൽ നിന്നും മ്യൂസിയം ചെയർമാൻ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പമ്പ് സെറ്റ് ഏറ്റുവാങ്ങി.
റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ എം.എം ഷാജി, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ എന്നിവർ സന്നിഹിതരായി.