ജില്ല ശിശുക്ഷേമ സമിതി 2023 – 2026 കാലയളവിലേക്ക് ഔദ്യോഗിക ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു. എതിരില്ലാതെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ആർ. ആനന്ദ നാരായണ റെഡ്യാർ (വൈസ് പ്രസിഡന്റ്), കൃഷ്ണകുമാരി രാജശേഖരൻ (സെക്രട്ടറി), പി. കെ. ബോസ് (ജോയിന്റ് സെക്രട്ടറി), പി. ശശികുമാർ (ട്രഷറർ), ഫ്‌ളോറി മാത്യൂ, വി. എം. പ്രദീപ്, എ. പത്രോസ്, ടി.എസ്. സ്‌നേഹാധനൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീക്ക് മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തത്. ജില്ലാ കളക്ടറാണ് സമിതിയുടെ അധ്യക്ഷ. സമിതി ഔദ്യോഗിക വൈസ് പ്രസിഡന്റും അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണറുമായ (ജനറൽ ) ജി അനീസ് പരിപാടിയിൽ സന്നിഹിതയായിരുന്നു.