ലാബ് ടെക്നീഷ്യൻ ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡി എം എൽ ടി അല്ലെങ്കിൽ ബി എസ് സി എം എൽ ടിയാണ് യോഗ്യത. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അതാത് വിഷയങ്ങളിൽ പി ജി, നെറ്റ്, പിഎച്ച്ഡി, എംഫിൽ എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് അഞ്ചിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547005052.

താൽക്കാലിക നിയമനം

കൂടാളി ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും, ഡേറ്റ എൻട്രി നടത്തുന്നതിനുമായി താൽകാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ/ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ ഐ ടി ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2484402.

മൊബൈൽഫോൺ ടെക്‌നോളജി കോഴ്‌സ്

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തുടങ്ങി. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 9847925335, 0490 2321888.

സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല

ജില്ലാ പഞ്ചായത്തിന്റെയും സയൻസ് പാർക്കിന്റെയും ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി സൗജന്യ ശിൽപശാല നടത്തും. മെയ് 16ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. താൽപര്യമുള്ളവർ http://surl.li/gqhkz എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക. അവസാന തീയതി മെയ് 14. ഫോൺ: 0497 2766780, 9446947500, 9526848693.

വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് വഴിപാട് കൗണ്ടർ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടൻമാർ മെയ് ആറിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

അനെർട്ടിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അനെർട്ട് ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദ വിദ്യാർഥികൾക്കായി സൗരോർജ്ജ മേഖലയിൽ ഇന്റേൺഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ/ബി ഇ/ബി ടെക്ക് അടിസ്ഥാന യോഗ്യതയുള്ളവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യത്തെ 200 പേർക്ക് രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിലായിരിക്കും പരിശീലനം. ഡിപ്ലോമ വിദ്യാർഥികൾക്ക് 177 രൂപയും(150 + 18% ജി എസ് ടി)  ബി ഇ/ബി ടെക്ക്  വിദ്യാർഥികൾക്ക് 295 രൂപയും(250 + 18% ജി എസ് ടി) രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്. അനെർട്ടിന്റെ വെബ്‌സൈറ്റ് വഴി (http://www.anert.gov.in/) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ:18004251803. ഇ മെയിൽ: anerttraining2023@gmail.com.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ രണ്ട് ടോട്ടൽ സ്റ്റേഷൻ ഉപകരണങ്ങളുടെ സർവെ ലാബിന്റെ കാലിബ്രേഷന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് മൂന്നിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ  സ്വീകരിക്കും. ഫോൺ: 0497 2780226.

കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിനായി ലെങ്ത് കമ്പറേറ്റർ, എക്സ്റ്റസോ മീറ്റർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് അഞ്ചിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ  സ്വീകരിക്കും. ഫോൺ: 0497 2780226.

കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലെ ഡൈനാമിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ ലാബിനുമുള്ള  ജനൽ കർട്ടൻ ബ്ലൈൻഡുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ  സ്വീകരിക്കും. ഫോൺ: 0497 2780226.

കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലെ അഡ്വാൻസ് മാനുഫാക്ചറിങ് ലാബിന്റെ സർഫേസ് റഫ്‌നസ് ടെസ്റ്റിങ് മെഷീൻ യന്ത്രത്തിനായുള്ള സർവീസ്  ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് ഒമ്പതിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ  സ്വീകരിക്കും. ഫോൺ: 0497 2780226.

പുനർ ലേലം

കണ്ണൂർ റൂറൽ പൊലീസ് ജില്ലയിലെ കേളകം, കരിക്കോട്ടക്കരി, ആലക്കോട്, ചെറുപുഴ, പഴയങ്ങാടി, പയ്യന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച വാഹനങ്ങൾ എം എസ് ടി സി വെബ്‌സൈറ്റ് ആയ www.mstcecommerce.com മുഖേന മെയ് 11ന് രാവിലെ 11 മണി മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി പുനർലേലം നടത്തും.  ഫോൺ: 0497 2784100, 9497964164.
ജില്ലയിലെ മാലൂർ, പേരാവൂർ, ശ്രീകണ്ഠാപുരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ എം എസ് ടി സി വെബ്‌സൈറ്റ് ആയ www.mstcecommerce.com മുഖേന മെയ് എട്ടിന് രാവിലെ 11 മണി മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി പുനർലേലം നടത്തും. ഫോൺ: 0497 2784100, 9497964164.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 9ന്

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍. ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി കണ്ണൂര്‍, റൂം നമ്പര്‍ 115 എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍ 0497 2734343, ഇമെയില്‍ dmhpkannur@gmail.com.

വൈദ്യുതി മുടങ്ങും

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പായം ട്രാൻസ്‌ഫോമർ പരിധിയിൽ ഏപ്രിൽ 28 വെള്ളി രാവിലെ എട്ട് മുതൽ 10 മണി വരെയും പുത്തൂർ-ഒയോളം  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചൈതന്യ  മൈക്രോൺ, ഈസ്റ്റേൺ ക്രഷർ, പൂതേങ്ങ, കുണ്ടനാട്ടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ  8.30 മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ് ജെയിംസ്, ജനകീയം റോഡ്, ഒണ്ടേന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 28 വെള്ളി രാവിലെ 7.15 മുതല്‍ 12 മണി വരെയും ഗ്രാമീണ വായനശാല, കപ്പക്കടവ്, ദേശബന്ധു, പോര്‍ട്ട് ക്വാര്‍ട്ടേഴ്സ് എന്നീ ഭാഗങ്ങളില്‍  രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും മൂന്ന് നിരത്ത്, എം ഇ വുഡ്, കക്കം പാലം പോര്‍ട്ട് റോഡ്, പൊയ്ത്തും കടവ്, മില്‍ റോഡ്, വത്സന്‍ കട എന്നീ ഭാഗങ്ങളില്‍  രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും  വൈദ്യുതി മുടങ്ങും.