കോളേജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.റ്റി) ഒഴിവുള്ള ബി.ടെക്/എം.ടെക് സീറ്റുകളിലേക്ക് ഇന്ന് ( സെപ്റ്റംബര്‍ 15) നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌പോട്ട് അഡ്മിഷന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം 18 ലേക്കു മാറ്റി. അന്നു രാവിലെ ഒന്‍പതു മണി മുതല്‍ 11 വരെ മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. മറ്റു കോളേജുകളില്‍ പ്രവേശനം നേടിയവര്‍ പ്രിന്‍സിപ്പാളിന്റെ എന്‍.ഒ.സി ഹാജരാക്കിയാല്‍ മാത്രമേ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ സാധിക്കൂ. വെബ്‌സൈറ്റ്: www.cet.ac.in
