സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63700- 123700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ  ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ നൽകാം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63700 – 123700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കലാസാഹിത്യംചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55  ശതമാനത്തിൽ  കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.

അപേക്ഷകൾ ഡയറക്ടർസാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം അനന്തവിലാസം കൊട്ടാരംഫോർട്ട് പി.ഒതിരുവനന്തപുരം – 23 എന്ന വിലാസത്തിൽ മെയ് 10 നകം ലഭിക്കണം. ഫോൺ: 0471-2478193, Email: culturedirectoratec@gmail.comkeralaculture@kerala.gov.in.