സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റുവെയറുകള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.
വകുപ്പുകള്‍/സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണം. സര്‍ട്ടിഫിക്കറ്റ് പരിശോധന ആവശ്യമായി വരുന്ന വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുളള ഡിജിറ്റല്‍ പകര്‍പ്പ് പരിശോധിക്കണം.
വകുപ്പുകള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് ഇതിനാവശ്യമായ സാങ്കേതിക സഹായം സംസ്ഥാന ഐ.ടി. മിഷന്‍ നല്‍കും.