2023 മെയ് 20 മുതൽ ആരംഭിക്കുന്ന നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ സ്കൂൾ ഓഫ് ഫാർമസിയിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ മേയ് 10നു വൈകീട്ട് 5 വരെയും പിഴയോടെ 15നു വൈകീട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷയൊടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിനു 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡിഡി ആയി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകളും ഡിഡികളും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. പരീക്ഷാകേന്ദ്രം – ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കോഴിക്കോട്. തിയറി പരീക്ഷ മേയ് 20നു രാവിലെ 10 മുതൽ 12 വരെ നടക്കും.