ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെയും യു എച്ച് ഐ ഡി കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ഇ ഹെൽത്ത് പദ്ധതി പ്രകാരം രോഗികൾക്ക് ലഭിക്കുന്ന ഹെൽത്ത് കാർഡ് വഴി ബുക്കിങ്, ഡോക്ടർമാർക്ക് കംപ്യൂട്ടറിൽ രോഗവിവരം ലഭ്യമാക്കൽ, മരുന്നുൾപ്പെടെയുള്ള വിവരങ്ങൾ തുടങ്ങിയവയെല്ലാം സാധ്യമാകും. കടലാസ് രഹിത ഡിജിറ്റൽ സംവിധാനത്തിലൂടെ ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാവുമെന്നതാണ് ഇ ഹെൽത്ത് പദ്ധതിയുടെ നേട്ടം

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ കെ ജുബീഷ്, വാർഡ് മെമ്പർ സുധ കാവുങ്കൽപൊയിൽ, ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ പി പി പ്രമോദ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ, ഷബ്‌ന, അഖിൽ തുടങ്ങിയവർ സംസാരിച്ചു.