നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് നീലഗിരി കൊളപ്പള്ളി മൗണ്ട് സിനായ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സിംഹാസന ദേവാലയം ഒരുലക്ഷം രൂപ സംഭാവന ചെയ്തു. 50 കുടുംബങ്ങള്‍ അടങ്ങുന്ന ചെറിയ ഇടവകയിലെ അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ശേഖരിച്ചു നല്‍കിയത്. ഇടവക വികാരി ഫാ. ഗീവര്‍ഗ്ഗീസ് കിഴക്കേക്കരയുടെ നേത്യത്വത്തില്‍ മാനേജിംഗ് ട്രസ്റ്റി റെജി ജോണ്‍ വേട്ടുചിറയില്‍, സെക്രട്ടറി കെ.കെ യാക്കോബ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സജി എല്‍ദോ, മറ്റു പള്ളി കമ്മിറ്റി അംഗങ്ങള്‍ അടങ്ങിയ സംഘം വെള്ളിയാഴ്ച കളക്ടറേറ്റിലെത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനും തുക കൈമാറി.