പത്തനംതിട്ട: പ്രളയം മൂലം കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ നഷ്ടം കണക്കാക്കി ലോകബാങ്ക് അധികൃതര്‍ക്ക് നല്‍കുന്നതിലേക്ക് നഷ്ടം സംഭവിച്ച വാഹന ഉടമകള്‍ വിവരം അറിയിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. വാഹന നമ്പര്‍, മേക്ക്, മോഡല്‍, ഏകദേശ സാമ്പത്തിക നഷ്ടം, വാഹന നഷ്ടത്തിന്റെ ഒരു സംക്ഷിപ്തവിവരണം ഇവ തയാറാക്കി ഈ മാസം 19ന് മുമ്പ് അതത് ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒയ്ക്ക് നല്‍കണം. അപേക്ഷാ ഫീസ് ഇല്ല.