മാലിന്യമുക്ത മൂപ്പൈനാട് എന്ന സന്ദേശമുയര്‍ത്തി വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ശുചീകരണത്തിന് മൂപ്പൈനാട് പഞ്ചായത്തില്‍ തുടക്കമായി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം അധ്യക്ഷത വഹിച്ചു. ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ മൂപ്പൈനാട് മുതല്‍ ചോലാടി വരെയുള്ള സ്റ്റേറ്റ് ഹൈവേയിലെ ഇരു വശങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കും. പഞ്ചായത്തിന്റെ പരിധിയിലെ പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന കണ്ടെത്തി പിഴ ഈടാക്കി പഞ്ചായത്തില്‍ തുക അടപ്പിക്കുന്നതിനും നടപടി എടുക്കും. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തമാക്കാനായി യൂസര്‍ ഫീ, പാഴ് വസ്തു ശേഖരണം എന്നിവ കൃത്യമായി മോണിറ്റര്‍ ചെയ്യും. മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിനെ പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ പ്രാരംഭ ഘട്ടമാണിതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക് പറഞ്ഞു.
വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. ഉണ്ണികൃഷ്ണന്‍, യശോദ ഗോപാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ വി. കേശവന്‍ അസ്‌കര്‍ അലി, ഇ.വി ശശിധരന്‍, സംഗീത രാമകൃഷ്ണന്‍, കെ.കെ സാജിത, നൗഷാദ് ഇട്ടാപ്പു, ദീപ ശശികുമാര്‍, യശോദ ചന്ദ്രന്‍, വി.എന്‍ ശശീന്ദ്രന്‍, ശൈബാന്‍ സലാം, ഡയാന മച്ചാഡോ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷീല വേലായുധന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് സമീര്‍ സേട്ടു തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവരും ജനകീയ ശുചീകരണത്തില്‍ പങ്കാളികളായി.