നാദാപുരം ഗ്രാമപഞ്ചായത്ത് കിലയുമായി ചേര്‍ന്ന് നടത്തുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷൻ പരിപാടിക്ക് തുടക്കമായി.
വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത ടെക് മേറ്റ്മാര്‍ക്കുള്ള പരിശീലനം കില ഡയറക്ടര്‍ ജനറല്‍ ജോയ് എളമണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ഡിജിറ്റല്‍ എഡ്യൂക്കേഷൻ പദ്ധതി പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് വിശദീകരിച്ചു. പദ്ധതിയുടെ ഡൊമൈന്‍ ബ്രോഷര്‍ കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡിജിറ്റല്‍ സംവിധാനത്തിലൂടെ സദ്ഭരണം എന്ന വിഷയത്തില്‍ കില റിസര്‍ച്ച് അസോസിയേറ്റ് കോർഡിനേറ്റര്‍ കെ യു സുകന്യയും ഡിജിലോക്കര്‍ സിറ്റിസണ്‍ പോര്‍ട്ടല്‍, ഐ ല്‍ ജി എം എസ് എന്നീ വിഷയത്തില്‍ ഐ കെ എം സ്മാര്‍ട്ട് കോര്‍ കമ്മിറ്റി മെമ്പര്‍ പി കെ അബ്ദുല്‍ ബഷീറും ക്ലാസെടുത്തു.

നാദാപുരത്തെ മുഴുവന്‍ വീട്ടുകാരെയും ഇ ഗവേണ്‍സിന്റെ ഭാഗമാക്കാനും പഞ്ചായത്തിനെ കടലാസുരഹിതമാക്കാനും ജനങ്ങള്‍ക്ക് എളുപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് ഡിജിറ്റല്‍ എഡ്യൂക്കേഷൻ പദ്ധതി നടപ്പിലാക്കുന്നത്. 22 വാര്‍ഡുകളില്‍ നിന്നായി 179 ടെക് മേറ്റുകള്‍, ഐ കെ എം സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ പരിശീലനത്തില്‍ പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍, എം.സി സുബൈര്‍, ജനിധ ഫിര്‍ദൗസ്, വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റി ജി ഐ എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജൈക്ക് ജെ ജേക്കബ്, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.