പ്രളയാനന്തരം ഡങ്കിപ്പനി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓഫീസിലും പരിസരത്തും കൊതുകുവളരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള ഉറവിട നശീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി കളക്ടറേറ്റ് പരിസരത്ത് നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.അനിതാകുമാരി, കളക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ഉറവിട നശീകരണയജ്ഞത്തില്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും പരിസരത്തും അതത് സ്ഥാപനമേധാവികളുടെ നേതൃത്വത്തില്‍ ഉറവിട നശീകരണം നടത്തി. 16ന്‌ വീടുകളും പരിസരവും കൊതുകുവിമുക്തമാക്കുന്ന പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുണ്ട്.