സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലൈഫ് മിഷൻ ഭവനപദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച 20,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് (04-05-23)മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പരിപാടിയോടനുബന്ധിച്ച്
ജില്ലയിലെ ഭവനങ്ങളുടെ ജില്ലാതല പ്രഖ്യാപനം വൈകീട്ട് 4 ന് ന്യൂനപക്ഷ ക്ഷേമ വഖഫ് കായീക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ നിർവ്വഹിക്കും.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നന്ദകുമാർ എം.എൽ എ അധ്യക്ഷനാവും. മലപ്പുറം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എൻ.കെ. ദേവകി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെമാരായ അബ്ദു റഹ്മാൻ കാരാട്ട്, സി രാമകൃഷ്ണൻ, അഡ്വ. ഇ സിന്ധു, കെ.സൽമത്ത്, വസീമ വേളേരി, വിവിധ പഞ്ചായത്ത് പ്രസിഡന്റമാർ, ഉദ്യോഗസ്ഥർ, തുടങിയവർ പരിപാടിയിൽ പങ്കെടുക്കും