സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ്മപരിപാടിയിലൂടെ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 965 വീടുകളുടെ താക്കോല്‍ദാനവും പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചടങ്ങുകൾ സംഘടിപ്പിക്കും. പൂര്‍ത്തിയാക്കപ്പെട്ട ഓരോ വീട്ടിലും ജനപ്രതിനിധികളുടെ നേത്വത്തില്‍ താക്കോല്‍ദാന പരിപാടികളും നടക്കും.
സംസ്ഥാനത്ത് പൂർത്തീകരിച്ച 20,000 വീടുകളുടെ താക്കോല്‍ദാനവും ലൈഫ് – 2020 പുതിയ 40,000 വീടുകളുടെ കരാര്‍വെക്കലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ജില്ലയിൽ നിർവഹിക്കും.