വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവധ അങ്കണവാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 16 മുതല്‍ കോറോം ഗവ. ജി.എല്‍.പി സ്‌കൂളില്‍ നടക്കും. ഇന്റര്‍ വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ പീച്ചംകോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240754.

കലാകാരന്‍മാര്‍ക്ക് അവസരം

കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഡാന്‍സ്, മ്യൂസിക്, ഡ്രോയിങ്, ക്രാഫ്റ്റ്, യോഗ, ഫുഡ്‌ബോള്‍, ചെണ്ട/ ബാന്റ് എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 10 ന് രാവിലെ 10.30 ന് കണിയാമ്പറ്റ ചില്‍ഡ്രന്‍ഡസ് ഹോമില്‍ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 286900.

താല്‍ക്കാലിക നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ഘടനാപരമായി മാറ്റംവരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരശേഖരണത്തിന് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മേയ് 10 ന് രാവിലെ 11 ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ഗ്രാമ പഞ്ചായത്തില്‍ ഹാജരാകണം. ഫോണ്‍: 04936 255223.