കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗമായ നിയമസഭാ ഹോസ്റ്റലിൽ വെജ് ആൻഡ് നോൺ വെജ് ക്യാന്റീൻ നടത്തുന്നതിനായി കാന്റീനുകൾ നടത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ നിശ്ചിത ഫോമിൽ ക്ഷണിച്ചു. കാന്റീൻ നടത്തുന്നതിനുള്ള അവകാശം ആയത് അനുവദിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ആയിരിക്കും.
ക്വട്ടേഷനുകൾക്കുള്ള അപേക്ഷാ ഫോമും നിബന്ധനകളും നിയമസഭാ ഹോസ്റ്റൽ എസ്‌റ്റേറ്റ് ഓഫീസിൽ നിന്ന് നേരിട്ടോ തപാൽ മാർഗമോ ലഭിക്കും. നിശ്ചിത ഫോമിലുള്ള ക്വട്ടേഷനുകൾ പൂരിപ്പിച്ച് അപേക്ഷകന്റെ ഇലക്ഷൻ/ ആധാർ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം മേയ് 15 നു വൈകീട്ട് മൂന്നിന് മുമ്പായി മുദ്ര വെച്ച കവറിൽ എസ്റ്റേറ്റ് ഓഫീസർ, നിയമസഭാ ഹോസ്റ്റൽ, നിയമസഭാ സെക്രട്ടേറിയറ്റ്, പാളയം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ഈ മേഖലയിലെ പരിചയം സംബന്ധിച്ച സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. മേയ് 17 നു രാവിലെ 11 നു ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കാരണം കൂടാതെ ക്വട്ടേഷനുകൾ മാറ്റി വയ്ക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം നിയമസഭാ സെക്രട്ടേറിയറ്റിൽ നിക്ഷിപ്തമായിരിക്കും.