സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് (ഒ.പി. 18/2023) കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭിക്കും. ഇതു സംബന്ധിച്ച് പൊതു ജനങ്ങളുടെ സൗകര്യാർത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ് കമ്മീഷൻ നടത്തുന്നു. മേയ് എട്ടിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം, ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, 10ന് എറണാകുളം കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺഹാൾ, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്. രാവിലെ 11ന് ആരംഭിക്കും.

            ഇതു കൂടാതെ വൈദ്യുതി ഉപഭോക്താക്കൾ അവരുടെ വൈദ്യുതി ആവശ്യകത മുഴുവനായും കെ.എസ്.ഇ.ബി ലിമിറ്റഡിൽ നിന്ന് പാരമ്പര്യേതര ഊർജ്ജ (ഗ്രീൻ എനർജി) സ്രോതസുകൾ വഴി വൈദ്യുതി ഉപയോഗിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കുകയും ഇതിനുള്ള നിരക്കുകൾ (ഗ്രീൻ താരിഫ്) കൂടി നിശ്ചയിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ലിമിറ്റഡ് ഏപ്രിൽ 28ന് പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള താരിഫിന്റെ നിർദേശങ്ങൾ കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.