കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. എൽസമ്മ ജോർജ് അധ്യക്ഷത വഹിച്ചു.

രണ്ടാം ഘട്ടത്തിൽ വീട് നിർമ്മാണം ആരംഭിച്ചതിൽ ഏഴ് വീടുകളുടെ പണിയാണ് പൂർത്തീകരിച്ചത്.

ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, ക്ഷേമകാര്യ അധ്യക്ഷ റോസ്‌ലി ജോസ്, വാർഡ് മെമ്പർ മാരായ ജെറീന റോയ്, ബാബു മൂട്ടോളി, ഊര് മൂപ്പൻ ഗോപാലൻ, വി. ഇ. ഒ ബിജി പി. എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.