നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനതല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ് നിർവഹിച്ചു.

2024 മാർച്ച് 31 ന് മുമ്പ് മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ “നവകേരളം വൃത്തിയുള്ള കേരളം – വലിച്ചെറിയൽ മുക്ത കേരളം” ക്യാമ്പയിൻ നടന്നു വരികയാണ്.

ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ,ഘടക സ്ഥാപനങ്ങൾ എന്നിവ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപെടുത്താനും തീരുമാനിച്ചു. ബ്ലോക്ക്‌ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ പട്ടികജാതി വികസന ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ബ്ലോക്ക്‌ ഓഫീസ് കാന്റീൻ പരിസരം എന്നിവയാണ് ശുചി യാക്കിയത്. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എൻ. സാനിഷ്, ജനപ്രതിനിധികൾ,

മാല്യങ്കര കോളേജ് എൻഎസ്എസ് വോളണ്ടിയേഴ്സ്, രക്ഷിത് സേന അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി.പി. പ്രതീക്ഷ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.