പത്തനംതിട്ട: ചെന്നീർക്കര ഗവൺമെന്റ് ഐടിഐയിൽ ഐസിടിഎസ്എം, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ടി.പി.ഇ.എസ്, ഫിറ്റർ, മെക്കാനിക്ക് ഡീസൽ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ/ഐടിഐയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഈ മാസം 19ന് രാവിലെ 11ന് ഐടിഐയിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0468 2258710.