കടലുണ്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം അരങ്ങ് 2023 സംഘടിപ്പിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് അവരുടെ സർഗ്ഗാത്മക പ്രകടനങ്ങൾ അരങ്ങിലെത്തിക്കാൻ കടലുണ്ടി കുടുംബശ്രീ സി.ഡി.എസിലൂടെ അരങ്ങൊരുക്കിയത്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, സുഷമ, വാർഡ് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.