കടലുണ്ടി പഞ്ചായത്തിൽ ആരംഭിച്ച അഭിരാമി ക്രിയേഷൻസ് ഡിജിറ്റൽ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ നിർവഹിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വനിതകൾക്കു സ്വയം തൊഴിൽ സംരംഭം ആരംഭിക്കൽ പദ്ധതി പ്രകാരമാണ് യൂണിറ്റ് ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പാറശ്ശേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ടീച്ചർ, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിന്ധു പ്രദീപ്, വിമ്മി, ബാദുഷ, രമേശ് എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ സുമ ടി പി റിപ്പോർട്ട് അവതരിപ്പിച്ചു.