ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മാലിന്യമുക്ത കേരളം 2023’ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് സർവകലാശാല വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. വിഷയം: ‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിർമാർജ്ജനവും: പ്രശ്‌നം, പ്രതിവിധി, പ്രയോഗം’ – എന്ന വിഷയത്തിൽ
പ്രബന്ധങ്ങൾ മേയ് 15 നകം നൽകണം. മൂവായിരം വാക്കു കവിയരുത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന പ്രബന്ധങ്ങൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. മികച്ച പ്രബന്ധങ്ങൾ ഉഴവൂരിൽ നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകും. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ ugppresentation@gmail.com എന്ന ഇ-മെയിൽ ലഭ്യമാക്കണം.
ഫോൺ: 0482 2240124, 6282188113