മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പുതിയതായി തുടങ്ങിയ സിറ്റിസണ്‍സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് സെന്ററിലൂടെ ലഭ്യമാകും. വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സേവനങ്ങളും വിവരങ്ങളും ഇവിടെനിന്നറിയാം. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍മാരായ ബേബി വര്‍ഗ്ഗിസ്, ഉഷാ രാജേന്ദ്രന്‍ പി.വി.വേണുഗോപാല്‍, ശാരദ മണി, സുനിഷ മധുസൂദനന്‍ , ശാന്തി സുനില്‍, കെ.ജിഷ്ണു, കെ. രാജന്‍, സെക്രട്ടറി എ.എം ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.