നിയമനം
മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും തിരുനെല്ലി ആശ്രമം സ്‌കൂള്‍, നല്ലൂര്‍നാട് എം.ആര്‍.എസ് എന്നിവിടങ്ങളിലേക്കും 2023-24 അദ്ധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ വാച്ച് മാന്‍, കുക്ക്, ആയ, ഫുള്‍ടൈം സ്വീപ്പര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള 25 ന് മുകളില്‍ പ്രായമുള്ള മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ മെയ് 19 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04935 240 210
നൂല്‍പ്പുഴ പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും കെട്ടിട പരിശോധനയ്ക്കും ഡാറ്റാ എന്‍ട്രിക്കുമായി, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ മെയ് 17ന് ഉച്ചയ്ക്ക് 2 ന് ഹാജരാകണം.
ഗസ്റ്റ് അധ്യാപക നിയമനം
കല്‍പ്പറ്റ എന്‍.എം.എസ് എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 2023 -24 അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 12 നകം നേരിട്ടോ പ്രിന്‍സിപ്പാള്‍ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് കല്‍പ്പറ്റ പുഴമുടി(പി.ഒ), 673122 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 204569
അധ്യാപക നിയമനം
മാനന്തവാടി ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച മേയ് 17, 18, 22 തീയ്യതികളില്‍ നടത്തും. മേയ് 17 ന് രാവിലെ 9 ന് കമ്പ്യൂട്ടര്‍ സയന്‍സ് ലക്ച്ചറര്‍ കൂടിക്കാഴ്ചയും ഉച്ചയ്ക്ക് 1 ന് മാത്തമാറ്റിക്‌സ് ലക്ച്ചറര്‍ കൂടിക്കാഴ്ചയും മേയ് 18 ന് രാവിലെ 9.30 ന് മലയാളം, ഹിന്ദി ലക്ച്ചറര്‍ കൂടിക്കാഴ്ചയും മേയ് 22 ന് രാവിലെ 10 ന് ഇലക്രോണിക്‌സ് ലക്ച്ചറര്‍ കൂടിക്കാഴ്ചയും നടക്കും. താല്‍പര്യമുള്ളവര്‍ അതാത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി, നെറ്റ് യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയ്യതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005060.