സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കരിയർ ഗൈഡൻസ് ആന്റ് ഇന്ററാക്ടീവ് സെഷൻസിന് തുടക്കമായി.
കരിയർ എക്സ്പോ പവലിയനിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെക്ഷനിൽ മത്സരപരീക്ഷകൾ ആന്റ് ജനറൽ കരിയർ ഗൈഡൻസ് എന്ന വിഷയത്തിൽ സിജി റിസോഴ്സ്പേഴ്സൺ നിസാം ക്ലാസെടുത്തു. കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മീര പ്രതാപൻ ട്രാവൽ ആൻഡ് ടൂറിസം – മാനേജ്മെന്റ് എന്ന വിഷയത്തിലും ക്ലാസെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, അസാപ് ജില്ലാ പ്രോഗ്രാം മാനേജർമാരായ ടിയാര സന്തോഷ്, പി പി മഞ്ജുഷ, കെ റോയ് ഫ്രാൻസിസ്, ടോണി ജെ അലക്സ് , കെ വി രാകേഷ് എന്നിവർ പങ്കെടുത്തു.
ഇന്ന്‌ (മെയ് 11) തൃശൂർ സി എം എ ചാപ്റ്റർ കോസ്റ്റ് അക്കൗണ്ടന്റും മുൻ ചെയർമാനുമായ ജഗദീഷ് ബാങ്കിംഗ് ആന്റ് ഫിനാൻസ് എന്ന വിഷയത്തിലും നാച്ചുറൽസ് ഗ്രൂപ്പ് ഡയാന ബൈജു ഫാഷൻ, ബ്യൂട്ടി ആന്റ് വെൽനെസ് എന്ന വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകും.