കേരളാ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ അവധിക്കാല സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കടപ്പാക്കട അഗ്‌നിരക്ഷാനിലയം സന്ദര്‍ശിച്ചു. കെ എസ് ആര്‍ ടി സി ഒരുക്കിയ പ്രത്യേക സര്‍വീസില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്യോഗസ്ഥര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് ക്ലാസ്സ് നല്‍കുകയും അഗ്‌നിശമന ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
