ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍
സര്‍ക്കാര്‍ കോട്ടയിലുള്ള ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ നഴ്‌സിങ് സ്‌കൂളില്‍ മെയ് 16ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ തീര്‍ഥാടകര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ : 0474 2742004.
തൊഴിലധിഷ്ഠിത കോഴ്‌സ്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി (മൂന്ന് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നും അപേക്ഷാഫോം ലഭിക്കും. അവസാന തീയതി മെയ് 25. ഫോണ്‍: 9496846522.
ലൈബ്രേറിയന്‍ നിയമനം
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌കൂളില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 20 ന് മുന്‍പ് പുനലൂര്‍ പട്ടിക വര്‍ഗ വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0475 2222353.
ഗതാഗത നിയന്ത്രണം
ആയുര്‍-ചുണ്ട റോഡില്‍ ആയുര്‍ പാലം മുതല്‍ മഞ്ഞപ്പാറ റോഡ് അറ്റകുറ്റപ്പണിക്കായി മെയ് 15 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആയൂരില്‍ നിന്നും മഞ്ഞപ്പാറ പോകുന്ന വാഹനങ്ങള്‍ ആയൂര്‍- അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ പാലം വഴി മഞ്ഞപ്പാറയ്ക്കും മഞ്ഞപ്പാറയില്‍ നിന്നുള്ള വാഹനങ്ങള്‍ പാവൂര്‍-ചടയമംഗലം-ആയൂര്‍ വഴിയും പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനമനുസരിച്ചാണ് വായ്പകള്‍ നല്‍കുക. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പയുടെ 15 ശതമാനം ബാക്ക് എന്‍ഡഡ് സബ്സിഡിയായും, വീഴ്ച കൂടാതെ തിരിച്ചടവ് നടത്തുന്നവര്‍ക്ക് ആദ്യത്തെ നാലു വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയായും അനുവദിക്കും. തിരിച്ചടവ് കാലയളവ് അഞ്ചു വര്‍ഷം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
അപേക്ഷയും ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് സഹിതം നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍: 0474 2764440, 9400068502.
കായിക ക്ഷമതാ പരീക്ഷ
ജയില്‍/എക്‌സൈസ് വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്- 1, എക്സൈസ് ഇന്‍സ്പെക്ടര്‍ ട്രെയിനി (കാറ്റഗറി നം. 494/2019, 496/19, 497/19, 498/19) തസ്തികകളിലെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മെയ് 23 മുതല്‍ 26 വരെ രാവിലെ അഞ്ച് മുതല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. പ്രൊഫൈല്‍ മെസേജ്, എസ് എം എസായി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രവേശനടിക്കറ്റും, പി എസ് സി അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
വാക്ക് ഇൻ ഇന്റര്‍വ്യൂ
ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ മൃദുലം ത്വക്ക്‌രോഗ അലര്‍ജി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 19 രാവിലെ 10ന് നടത്തും. യോഗ്യത: ബി എ എം എസ്, എം ഡി (അഗത തന്‍ത്ര). ഇവരുടെ അഭാവത്തില്‍ എം ഡി (കായ ചികിത്സ) യോഗ്യതയുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട രേഖകളുമായി ജില്ലാ പഞ്ചായത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2745918, 9447309348.
നിധി ആപ്‌കെ നികാത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ‘നിധി ആപ്കെ നികത്’ മെയ് 29ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹാരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയ പദ്ധതികള്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടും. ഫോണ്‍ : 0474 2767645, 0474 2751872
അവലോകനയോഗം മാറ്റി വെച്ചു
കലക്ടറേറ്റില്‍ മെയ് 16 ന് നടത്താനിരുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അവലോകനയോഗം മാറ്റിവെച്ചു. തീയതി സമയവും പിന്നീട് അറിയിക്കും.