സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിന് 143 പേര്‍ക്ക് തിരിച്ചറിയല്‍ രേഖ വിതരണം ചെയ്തു. സര്‍വേ നടത്തി അര്‍ഹരെന്നു കണ്ടെത്തിയവര്‍ക്കാണ് തിരിച്ചറിയല്‍ രേഖ നല്‍കിയത്. നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ടി.എല്‍ സാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.കെ സഹദേവന്‍, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബാബു അബ്ദുല്‍ റഹിമാന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വല്‍സ ജോസ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.കെ സുമതി, മുനിസിപ്പല്‍ സെക്രട്ടറി അലി അസ്‌കര്‍, കൗണ്‍സിലര്‍ എം.കെ സാബു, സിറ്റി പ്രൊജക്റ്റ് ഓഫിസര്‍ തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.
