കട്ടപ്പന ഗവ. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതി നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ എട്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ . ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എന്തൊക്കെയെന്ന് മനസിലാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആകെ 10 ഐ ടി ഐ കളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഇടുക്കിയിലെ ഏക ഐ ടി ഐ ആണ് കട്ടപ്പനയിലേത്.
ഭരണാനുമതി ലഭിച്ച തുകയില്‍ ഈ സാമ്പത്തിക വര്‍ഷത്തിലേക്കായി 50 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു.
35 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി തലസ്ഥാനത്ത് ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ മാനദണ്ഡമനുസരിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍ക്കും തിയറി ക്ലാസുകള്‍ക്കുമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണന. നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പൂര്‍ത്തീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തീകരിച്ച് താമസ സൗകര്യം ഉറപ്പാക്കും. പഴയ കെട്ടിടം നവീകരണം, മോടികൂട്ടല്‍, അടിസ്ഥാന സൗകര്യ വികസനം, ചുറ്റുമതില്‍, ഗ്രൗണ്ട് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.1977 ല്‍ ഏഴ് ട്രേഡുകളുമായി ആരംഭിച്ച ഐ ടി ഐ യില്‍ ഇന്ന് 13 ട്രേഡുകളുണ്ടെന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തന വിജയമാണെന്ന് എംഎല്‍ എ പറഞ്ഞു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നു മാസത്തിനകം ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഐ ടി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എച്ച്. റംല, കട്ടപ്പന ഐ ടി ഐ പ്രിന്‍സിപ്പാള്‍ ആനീസ് സ്റ്റെല്ല ഐസക്, വാര്‍ഡ് കൗണ്‍സിലര്‍ ടെസി ജോര്‍ജ്, കിഫ് ബി ഉദ്യോഗസ്ഥര്‍ എന്നിവരും എം എല്‍ എ ക്ക് ഒപ്പം സ്ഥലം സന്ദര്‍ശിച്ചു.