സംസ്ഥാന വികലാംഗക്ഷേമ വികസന കോർപ്പറേഷന്റെ ഇൻകംടാക്സ്, ജി.എസ്.ടി. സംബന്ധമായ നടപടികൾ, അക്കൗണ്ട്സ്, ഓഡിറ്റിംഗ്, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറൽ എംപാനൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻസ് ക്ഷണിച്ചു.  ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20 വൈകുന്നേരം 5 മണി.  കൂടുതൽ വിവരങ്ങൾക്ക് hpwc.kerala.gov.in, ഫോൺ: 0471 2347768.