പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഭാവിയിലേക്ക് വെളിച്ചം വീശി ലൈറ്റ് 2023. ജില്ലാ പഞ്ചായത്തും കണ്ണൂർ സയൻസ് പാർക്കും ചേർന്ന് നടത്തിയ ലൈറ്റ് 2023 കരിയർ ഗൈഡൻസ് പ്രോഗ്രാം അഭിരുചിക്കനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള കരിയർ സ്വീകരിക്കുവാനും വിദ്യാർഥികൾക്ക് പ്രചോദനമായി.

ജില്ലക്ക് അകത്തും പുറത്തു നിന്നുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. ദേവഗിരി സെന്റ് ജോസഫ് കോളേജ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. സനാതനൻ വെള്ളുവ ക്ലാസെടുത്തു. പ്ലസ്ടുവിന് ശേഷം അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കേണ്ട മേഖല, സ്ഥാപനം, പ്രവേശന പരീക്ഷകൾ, ജോലി സാധ്യതകൾ, വിദേശ പഠന സാധ്യതകൾ, മത്സരപരീക്ഷകളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ച് അവബോധം നൽകാൻ ക്ലാസ് സഹായകമായി.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്‌റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.