കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരായ 83 വയോജനങ്ങള്‍ക്കാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,56,900 രൂപ ചെലവില്‍ കട്ടില്‍ വിതരണം നടത്തിയത്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. സോമസുന്ദരന്‍, രജനി, ജയന്തി പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുഭാഷിണി, സെക്രട്ടറി പി.എം സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് സെക്രട്ടറി മൃദുല എന്നിവര്‍ സംസാരിച്ചു.