കോങ്ങാട് മണിക്കശ്ശേരി എ.ആര്‍.ഡി 56-ാം നമ്പര്‍ റേഷന്‍കടയുടെ സമീപത്ത് കെ-സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വി. സേതുമാധവന്‍, എം.പി ബിന്ദു, എ. പ്രശാന്ത്, പി.കൃഷ്ണന്‍കുട്ടി, കെ.ടി ശശിധരന്‍, ജി ബിജിമോള്‍, എം.രഞ്ചു, അനില സി.വി, ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ വി.കെ ശശിധരന്‍, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ പറ്റുന്നവിധം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള സ്റ്റോര്‍. കെ-സ്റ്റോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില്‍ നിന്നും മാറി വിദൂരഗ്രാമങ്ങളിലെ റേഷന്‍കടകള്‍ വഴി മില്‍മ ഉത്പന്നങ്ങള്‍, പാചക വാതക വിതരണം, ശബരി ഉത്പന്നങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും. ജനോപകാരപ്രദമായ സേവനങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോര്‍ വഴി ലഭ്യമാകും.