കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്ഥാപക പ്രസിഡന്റ് ലെഫ്. കേണൽ ഗോദവർമ്മ രാജയുടെ പേരിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നൽകുന്ന പരമോന്നത കായിക ബഹുമതിയായ ജി. വി. രാജ അവാർഡ് 2020, ദേശീയ അന്തർദേശീയ തലത്തിൽ മികവുകൾ കരസ്ഥമാക്കിയ എം ശ്രീശങ്കറിനും അപർണ്ണ ബാലനും 20ന് രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കായികമന്ത്രി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസവും, തൊഴിലും മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മികച്ച പരിശീലകനുളള അവാർഡ്, മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജ്, ദൃശ്യ മാധ്യമ അവാർഡുകൾ എന്നിവയും ചടങ്ങിൽ സമ്മാനിക്കും.