ഇന്ത്യയിലെ സൈപ്രസ് സ്ഥാനപതി ദിമത്രിയോസ് എ തിയോഫിലാക്‌ടോ രാജ്ഭവനിൽ ഗവർണർ പി. സദാശിവത്തെ സന്ദർശിച്ചു. സൈപ്രസ് സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗനിർദേശവും സഹായവും നൽകാനുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ഹൈക്കമ്മീഷണർ ഗവർണറുമായി ചർച്ച നടത്തി.