*ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും

കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനാണ് കേരള വിനോദ സഞ്ചാര നയം 2017ൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുണപരമായ ജനകീയ ഇടപെടൽ വിനോദ സഞ്ചാര രംഗത്തുണ്ടാവണം. ടൂറിസം മേഖലയിൽ സജീവ ഇടപെടൽ നടത്തുന്നതിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യത സൃഷ്ടിക്കുന്ന നയത്തിനാണ് രൂപം നൽകിയിരിക്കുന്നത്. മൂന്നു വർഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും. പ്രവാസികളുടെയും സംരംഭക തത്പരരുടെയും സഹകരണത്തോടെ വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വകുപ്പ് പുതിയതായി നിർമ്മിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളും ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡറുകൾ അടക്കം പാർശ്വവത്കരിക്കപ്പെട്ടവർക്ക് പ്രാപ്തമാക്കും.  ആധുനിക വിനോദ സഞ്ചാരികൾ പാശ്ചാത്യ സുഖഭോഗങ്ങളെക്കാൾ ജീവിതഗന്ധിയായ ചുറ്റുപാടുകൾ തേടിയാണെത്തുന്നത്. ഇവരെ ചുറ്റുപാടുകളുടെ ഭാഗമാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് മികച്ച മാർക്കറ്റിംഗ് പ്രവർത്തനം നടത്തും. ടൂറിസം കേന്ദ്രങ്ങൾ മാലിന്യ രഹിതവും ആരോഗ്യദായകവുമായി നിലനിർത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കും. ടൂറിസം ബിസിനസ് സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നൂറു ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ അമ്പതു ശതമാനവും വർദ്ധനവാണ് അഞ്ചു വർഷം കൊണ്ട് ലക്ഷ്യമിടുന്നത്. മറ്റു പ്രധാന സവിശേഷതകൾ:പുതിയ ടൂറിസം ഉത്പന്നങ്ങൾ അവതരിപ്പിക്കും.അനുഭവ ടൂറിസത്തിന് മുൻഗണന. ഹോംസ്‌റ്റേകൾ പ്രോത്‌സാഹിപ്പിക്കും. പുതിയ ആയിരം ക്ലാസിഫൈഡ് ഹോംസ്‌റ്റേകൾ ലക്ഷ്യം. കൊച്ചി ബിനാലെയ്ക്ക് സമാനമായി പുതിയ അന്താരാഷ്ട്ര വേദികൾ. ജലഗതാഗത മാർഗങ്ങൾ ടൂറിസം വികസനത്തിന് ഉപയോഗിക്കും. ഓണം, പൂരം, ഉത്‌സവങ്ങൾ എന്നിവ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് പ്രത്യേക പ്രചാരണം. ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കുംമലയാളികളുടെ വാരാന്ത്യയാത്ര പ്രോത്‌സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയിൽ മുതൽമുടക്കുന്ന പ്രവാസികൾക്ക് പ്രോത്‌സാഹനം. ഇവരെ സഹായിക്കാൻ പ്രത്യേക ഇൻവെസ്റ്റ്‌മെന്റ് സെൽയുവാക്കളെ ആകർഷിക്കാൻ പ്രകൃതി സൗഹൃദ സാഹസിക ടൂറിസം പദ്ധതികൾസഞ്ചാരികളുടെ സുരക്ഷിതത്വം ടൂറിസം കേന്ദ്രങ്ങളിൽ ഉറപ്പാക്കുംരാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാൻഡ് അംബാസഡറാക്കുംകേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നൽകുംപുതിയ വിപണികൾ കണ്ടെത്തുന്നതിന് നൂതന പദ്ധതികൾ ആവിഷ്‌കരിക്കുംസ്‌കൂൾ പാഠ്യപദ്ധതിയിൽ ടൂറിസം ഉൾപ്പെടുത്തും. ടൂറിസം ക്ലബുകൾ കാര്യക്ഷമമാക്കും