2023 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷ്മപരിശോധന) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർഥികൾ അപേക്ഷ https://sslcexam.kerala.gov.in, https://sslchiexam.kerala.gov.in, https://thslchiexam.kerala.gov.in, https://ahslcexam.kerala.gov.in, എന്നീ വെബ്സൈറ്റുകൾ മുഖേന ഇന്നു (മേയ് 20) നാലുവരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.